കൊച്ചി: സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷന് ഹൈക്കോടതിയിൽ. ലൈഫ് മിഷന് ചീഫ് എക്സിക്യൂട്ടീവ് ഹൈക്കോടതിയെ സമീപിച്ചത് എഫ് ഐ ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്. ഹര്‍ജിയില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കുറ്റപ്പെടുത്തുന്നു.
എന്നാൽ ഹര്‍ജിയില്‍ എഫ്സിആര്‍എ നിയമപ്രകാരം സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സിയോ വിദേശസംഭാവന സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും പരാമര്‍ശിക്കുന്നു. നാളെയാണ് ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്. ലൈഫ് മിഷന് പദ്ധതിയിലെ ക്രമകേടില്‍ സിബിഐ അന്വേഷണം തുടങ്ങിയത് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക