ചുരുങ്ങിയ കാലയളവിനുള്ളിൽ ചുരുക്കം ചില ചിത്രങ്ങളിൽ മാത്രം അഭിനയിച്ചുക്കൊണ്ട് അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ നേടുകയെന്നത് അത്ര വേഗത്തിൽ സാധിക്കാവുന്ന ഒരു കാര്യമല്ല. എന്നാൽ മലയാളത്തിലിപ്പോൾ അത്തരം നേട്ടങ്ങൾ സ്വന്തമാക്കുന്ന ഒരു താരമുണ്ട്. ചെറിയ വേഷങ്ങളിൽ വെള്ളിത്തിരയിലെത്തിയപ്പോൾ തന്നെ ഈ നടൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവതാരം റോഷൻ മാത്യു. ഇപ്പോഴിതാ പുരസ്ക്കാര നിറവിലാണ് നടൻ.
മഞ്ജു വാര്യര്‍ ചിത്രം കയറ്റത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി
ബെര്‍ലിനില്‍ നടന്ന ഇന്‍ഡോ ജര്‍മ്മന്‍ ഫിലിം വീക്കില്‍ മികച്ച സഹനടനുള്ള പുരസ്കാരമാണ് മലയാളത്തിന്റെ യുവതാരം റോഷന് മാത്യു സ്വന്തമാക്കിയത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോനി’ലെ ‘അമീര്‍’ എന്ന കഥാപാത്രമാണ് റോഷന് പുരസ്കാരം നേടിക്കൊടുത്തത്. പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച സിനിമയ്ക്കുള്ള പുരസ്കാരവും ‘മൂത്തോൻ’ ലഭിച്ചു. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത സി യു സൂൺ എന്ന ചിത്രത്തിലും റോഷൻ മികച്ച അഭിനയമാണ് കാഴ്ചവച്ചത്. മാത്രമല്ല, പ്രതിനായകനായെത്തിയ കപ്പേളയിലും റോഷൻ ആസ്വാദകരുടെ കയ്യടി നേടി.
കൊവിഡ് വന്നാല്‍ മമതയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക