ചേരുവകൾ
പഴങ്ങൾ – ആവശ്യത്തിന്
പഞ്ചസാര – 3 ടേബിൾ സ്പൂൺ
പാൽ -5 ടേബിൾ സ്പൂൺ
വാനില എസെൻസ് – 1 ടീസ്പൂൺ
ഐസ്ക്രീം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
ആദ്യം പഴങ്ങൾ മുറിച്ച് അതിലേക്ക് പാൽ, പഞ്ചസാര, വാനില എസെൻസ്, ഐസ്ക്രീം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് സെറ്റാവാൻ ഫ്രിഡ്ജിൽ 15 മിനിറ്റ് വയ്ക്കുക. ശേഷം പൈനാപ്പിൾ ജ്യൂസ് അല്ലെങ്കിൽ മാമ്പഴ ജ്യൂസ് തയ്യാറാക്കി തണുക്കാൻ വയ്ക്കുക. 15 മിനിറ്റ് കഴിഞ്ഞാൽ ഒരു ഗ്ലാസിൽ പഴങ്ങൾ, ഐസ്ക്രീം, ജ്യൂസ് എന്നിങ്ങനെ ലെയർ ആയി സെറ്റ് ചെയ്തെടുത്താൽ ഹോം മെയ്ഡ് ഫ്രൂട്ട് സാലഡ് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക