തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ ആക്സിസ് ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നു. അക്കൗണ്ട് വിശദാംശങ്ങൾ തേടി ഇ ഡി ബാങ്ക് മാനേജർക്ക് ഇന്നലെ കത്ത് നൽകി. സ്വപ്നയ്ക്ക് ഇവിടെ ലോക്കറുമുണ്ട്. അതിനിടെ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് നൽകാൻ ഐ ഫോൺ വാങ്ങിയതിന്റെ ബിൽ പുറത്ത് വന്നു.
സാറയെ രക്ഷിക്കണമെന്ന് അമൃത, അവസാനം തർക്കമായി, കരീനയ്ക്കൊപ്പം ഡൽഹിക്ക് പറന്ന് സെയ്ഫ്
6 ഐ ഫോണുകൾ വാങ്ങുകയും അതിൽ 5 എണ്ണം സ്വപ്നയ്ക്ക് നല്കിയതുമായാണ് വിവരങ്ങൾ. ഈ അഞ്ച് ഫോണുകളിൽ ഒന്ന് തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിന്റെ പരിപാടിയിൽ വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി എന്നും സന്തോഷ് ഈപ്പൻ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ രമേശ് ചെന്നിത്തല ഇതിനെ വിമർശിച്ച് പ്രതികരണം അറിയിച്ചു. പരിപാടിയിൽ ഒരു ഷാൾ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക