പനാജി: ഗോവയില്‍ അച്ഛന് 20 വയസുകാരിയെ ക്രിക്കറ്റ് സ്റ്റമ്ബ് കൊണ്ട് അടിച്ചുകൊന്നു. യുവാവുമായുളള പ്രണയ ബന്ധത്തില്‍ അച്ഛന് എതിരായിരുന്നുവെന്നും എന്നാല്‍ അച്ഛനെ ധിക്കരിച്ച് പ്രണയം മുന്നോട്ടു പോകാനുളള തീരുമാനമാണ് പ്രകോപനത്തിന് കാരണമായതെന്നും പൊലീസ് പറയുന്നു.
സംഭവം നടന്നത് പനാജിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുളള സാന്‍ക്വെലിലാണ്. അച്ഛന് തന്നെയാണ് പെൺകുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷെ ജീവന് രക്ഷിക്കാനായില്ല. പിതാവ് സുനില്‍കുമാര്‍ രാജനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക