യു.എ.ഇ കോണ്‍സുലേറ്റിന്റെ ഉപഹാരമായി ഐഫോണ്‍ വാങ്ങിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐഫോണ്‍ സമ്മാനമായി സ്വീകരിച്ചവരില്‍ ഒരാള്‍ അഡീഷണല്‍ ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍ എ.പി. രാജീവനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ സ്റ്റാഫ് അംഗം ഹബീബിന് വാച്ച് ലഭിച്ചതായും ചെന്നിത്തല പറഞ്ഞു.
യു.എ.ഇ ദേശീയ ദിനാചരണ ദിനമായ കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നടന്ന ചടങ്ങില്‍ ഫോണ്‍ കൈപ്പറ്റിയ മൂന്നുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. പ്രോട്ടോകോള്‍ ഓഫീസര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത മുഖ്യമന്ത്രിയും പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങില്‍ പങ്കെടുത്തത് പ്രോട്ടോകോള്‍ ലംഘനമാണെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ഐഎംഇഐ നമ്പർ പരിശോധിച്ചു ഫോണ്‍ കണ്ടെത്തണമെന്ന രമേശ് ചെന്നിത്തലയുടെ പരാതിയില്‍ പൊലീസ് നിയമോപദേശം തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക