സാനിറ്റൈസർ കുടിച്ച് അഭയ കേന്ദ്രത്തിലെ അന്തേവാസിയായ യുവാവ് മരിച്ചു. നാദാപുരം എടച്ചേരി തണൽ അഭയ കേന്ദ്രത്തിലെ അന്തേവാസിയായ രാമത്ത് താഴെക്കുനി വിനോദൻ (39) ആണ് മരിച്ചത്. കഴിഞ്ഞ 10 മാസമായി തണലിൽ അന്തേവാസിയാണ്.
വ്യാഴാഴ്ച വൈകിട്ടാണ് സാനിറ്റൈസർ കുടിച്ചത്. ഉടൻ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തണൽ അഭയകേന്ദ്രത്തിൽ ഒട്ടേറെ പേർക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അന്തേവാസികൾക്കു വേണ്ടി സാനിറ്റൈസർ സ്ഥാപിച്ചിരുന്നു. വിനോദൻ ഇത് കുടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക