Home ASTROLOGY സമ്പൂര്‍ണവാരഫലം, ഈ ആഴ്ചയിലെ നക്ഷത്രഫലം (ഒക്ടോബര്‍ 4 മുതല്‍ 10 വരെ)

സമ്പൂര്‍ണവാരഫലം, ഈ ആഴ്ചയിലെ നക്ഷത്രഫലം (ഒക്ടോബര്‍ 4 മുതല്‍ 10 വരെ)

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ ഭാഗവും):

ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങളുടെ ആരോഗ്യത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകും. ചെറിയ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും അതില്‍ നിന്ന് നല്ല ഫലങ്ങള്‍ കൈവരിക്കുകയും ചെയ്യും. സഹോദരങ്ങളുമായി ചേര്‍ന്ന് ബിസിനസ് ആരംഭിക്കാന്‍ പദ്ധതിയിട്ടേക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് അനുകൂലമായ സമയം. മാതാവിന്റെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു ചെയ്യുക. ശത്രുക്കളെ കൊണ്ടോ വിരോധികളെ കൊണ്ടോ ഉള്ള പ്രശ്നങ്ങൾക്ക് ഒരു കുറവ് ഉണ്ടാവും .കോടതി കേസുകളിൽ അനുകൂലമായ വിധി ഉണ്ടായേക്കാം പൊതുവേ ഈ വാരം അനുകൂലമാണ് ഏർപ്പെടുന്ന കാര്യങ്ങളിൽ അത്യന്തം ഉത്സാഹത്തോടെ പ്രവർത്തിക്കും .വിചാരിച്ച കാര്യങ്ങൾ നടക്കും

ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ഈ വാരം അൽപം പ്രതിസന്ധികൾ ഉണ്ടാക്കിയേക്കാം .വിചാരിച്ച കാര്യങ്ങൾ നടക്കണമെന്നില്ല .സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാം .മനസ്സിന് സ്വസ്ഥത കുറയും .അതേസമയം ബന്ധുജനങ്ങളുടെ സഹായം വലിയൊരു ആശ്വാസമായി ഭവിക്കും. സാമ്പത്തിക ദുരിതത്തിനു യോഗം കാണുന്നു. നിക്ഷേപം നടത്തുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ നഷ്ടത്തിനു സാധ്യതകാണുന്നു. വിദേശ വ്യാപാരം അല്ലെങ്കില്‍ വിദേശ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഗുണകരം. വിദേശത്ത് ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. കഠിനാധ്വാനത്തിന്റെയും കഴിവുകളുടെയും അടിസ്ഥാനത്തില്‍ ജോലിസ്ഥലത്ത് മറ്റുള്ളവരേക്കാള്‍ വ്യത്യസ്തമായ ഒരു ഐഡന്റിറ്റി സൃഷ്ടിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. സഹപ്രവര്‍ത്തകരില്‍നിന്നും പിന്തുണയും സഹകരണവും ലഭിക്കും.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):

ജീവിതത്തിലെ പല പ്രതിസന്ധികളെയും എളുപ്പത്തില്‍ മറികടക്കാന്‍ കഴിഞ്ഞേക്കും. കുടുംബത്തോടൊപ്പം നല്ല നിമിഷങ്ങള്‍ ചെലവഴിക്കാനുള്ള അവസരം ലഭിക്കും .പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ബിസിനസുകാര്‍ക്ക് ഈ സമയം നല്ലതാണ്, ബിസിനസ്സ് വിപുലീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ജിജ്ഞാസ ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം. നിങ്ങളുടെ സംസാരരീതി സൂക്ഷിക്കുക. പൊതുവേ അനുകൂലമായ വാരം ആണ് ഇത് . സാമ്പത്തികമായി മെച്ചപ്പെടും .ബാങ്കുമായി ബന്ധപ്പെട്ട ഇടപാടുകൾ വേഗത്തിലാവും .ഭാവിയിൽ തനിക്ക് ഉപകാരം ആയേക്കാവുന്ന ചില ബന്ധങ്ങൾ ഒന്നുചേരും .വിവാഹം നോക്കുന്നവർക്ക് അനുകൂലമായ ആലോചനകൾ വന്നുചേരും .പൊതുവേ ദാമ്പത്യ സുഖവും ഈ വാരം പ്രതീക്ഷിക്കാം

​ഒക്ടോബർ മാസം നിങ്ങൾക്ക് എങ്ങനെ? അറിയാം സമ്പൂർണ നക്ഷത്രഫലം

കര്‍ക്കടകക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും):

വ്യാഴം രോഗസ്ഥാനത്തും, കണ്ടശനി കാലവുമാണ്. വിദ്യാർഥികൾക്ക് ഏറെ അനുകൂലമായ വാരം ആണിത് .പഠനത്തിലും മത്സര പരീക്ഷകളിലും വിജയം കൈവരിക്കാൻ സാധിക്കും .മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്കു൦ പ്രിൻറിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഏറെ ഗുണകരമാണ് ഈ വാരം .സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം എന്നിരുന്നാലും ഏതൊരു കാര്യം ചെയ്യുമ്പോഴും ശ്രദ്ധ വേണം . ആഴ്ചയുടെ തുടക്കം മികച്ചതായിരിക്കും. തൊഴില്‍ മേഖലയില്‍ അനുകൂല ഫലങ്ങള്‍ക്ക് യോഗമുണ്ട്. സമൂഹത്തില്‍ നിങ്ങളുടെ പദവിയും പ്രശസ്തിയും വര്‍ദ്ധിക്കും. വിവിധ മേഖലകളില്‍ നിന്ന് വരുമാനവും ആനുകൂല്യങ്ങളും നേടാനുള്ള അവസരങ്ങള്‍ കൈവരും. ഏതെങ്കിലും സാമ്പത്തിക തീരുമാനമെടുക്കുന്നതിന് മുമ്പ് നിങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതാണ്. തീരുമാനമെടുക്കുമ്പോള്‍ വീട്ടിലെ മുതിര്‍ന്ന ആളുകളുമായി ആലോചിക്കേണ്ടതാണ്. അമിതമായ ഭക്ഷണവും അമിത വിശ്രമവും ദോഷകരമാകുമെന്നതിനാല്‍ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.

Also Read :  'കോള്‍ഡ് കേസിലെ ബൈക്കും അച്ഛനും തമ്മിലുള്ള ബന്ധം'; ആനന്ദ് മഹീന്ദ്രയുടെ കമന്റിന് പൃഥ്വിരാജിന്റെ മറുപടി

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാല്‍ ഭാഗവും):

സന്താനങ്ങളെക്കൊണ്ട് സന്തോഷമുണ്ടാക്കുന്ന അനുഭവങ്ങൾ ഉണ്ടാകും .സന്താനലാഭം പ്രതീക്ഷിക്കുന്നവർക്ക് ശുഭ ലക്ഷണങ്ങൾ തെളിഞ്ഞുകാണും.പൊതുവേ വിചാരിച്ച കാര്യങ്ങളെല്ലാം അനുകൂലനായിവരും .കുറച്ചു നാളുകളായി മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും .ഗ്രാഫിക് ഡിസൈൻ ,ഇൻറീരിയർ ഡിസൈൻ ,തുടങ്ങി കലാപരമായ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഏറെ അനുകൂലമായ വാരം ആയിരിക്കും ഇത് . തൊഴില്‍ മേഖലയില്‍ അനുകൂലമായ ഫലങ്ങള്‍ ലഭിക്കുന്നത് കൂടാതെ പുതിയ അവസരങ്ങളും സാധ്യതകളും വന്നുചേരും. ആത്മീയ കാര്യങ്ങളില്‍ താല്പര്യം ഉണ്ടാകും. സഹോദരങ്ങളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും, ഇത് നിങ്ങളുടെ ബുദ്ധിമുട്ടുകളെ തരണം ചെയ്യാന്‍ സഹായിക്കും. വിദേശത്ത് ബിസിനസ് ചെയ്യുന്നവര്‍ക്ക് നല്ലഫലങ്ങള്‍ ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്, കൂടാതെ വിമര്‍ശിക്കുകയും നെഗറ്റീവ് ചിന്ത വെച്ചുപുലര്‍ത്തുന്ന ആളുകളില്‍ നിന്ന് മാറിനില്‍ക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

മാനസിക ഉത്കണ്ഠയ്ക്ക് സാധ്യത. മനഃസമാധാനവും സന്തോഷവും കൈവരിക്കുന്നതിന് ആത്മീയവും പ്രചോദനാത്മകവുമായ പുസ്തകങ്ങള്‍ വായിക്കാന്‍ ശ്രമിക്കുക. ഗവേഷണ സംബന്ധിയായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയം അനുകൂല ഫലങ്ങള്‍ ലഭ്യമാകും. ഉദ്യോഗത്തിലും വ്യക്തിഗത ജീവിതത്തിലും നല്ല ഫലങ്ങള്‍ ലഭ്യമാകും. കായികരംഗത്തും പാഠ്യേതരകാര്യങ്ങളിലും തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അവസരം ലഭിക്കും. ആഴ്ച അവസാനം സാമ്പത്തിക നിലയില്‍ പുരോഗതി. വിദ്യാർഥികൾക്ക് ഏറെ പ്രതീക്ഷകൾക്ക് വക നൽകുന്ന ഒരു വാരമാണ് .വിദ്യാഭ്യാസരംഗത്തു പ്രവർത്തിക്കുന്നവർക്കും ഈ വാരം നല്ലതാണ് . മാതാവിനും മാതൃസദൃശ്യരായിട്ടുള്ളവർക്കും ഗുണകരമായിരിക്കും .പൊതുവേ ഈവാരം അനുകൂലമാണെന്ന് പറയാം

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):

കണ്ടകശ്ശനിക്കാലമാണ്. കച്ചവട രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഏറെ ലാഭകരമായ ഒരു വാരം ആയിരിക്കും ഇത് . ഏറെ നാളുകളായി വിൽക്കാൻ വച്ചിരിക്കുന്നു വസ്തുക്കൾ ലാഭത്തിൽ വറ്റ് പോയേക്കാം . കർഷകർക്കും ഏറെ പ്രതീക്ഷയുള്ള ഒരു വാരം ആയിരിക്കും. പ്രതീക്ഷിക്കുന്ന വിളവ് ലഭിക്കും .കാർഷികവിഭവങ്ങൾ നല്ല വിലയ്ക്ക് തന്നെ വിറ്റ് പോകും .പൊതുവേ മറ്റുള്ള കാര്യങ്ങൾ എല്ലാം അനുകൂലമാണ്. ബിസിനസുകാര്‍ ജാഗ്രത പാലിക്കേണ്ടതാണ്. ബിസിനസ്സ് പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാം. ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കും. ഭാവിയെക്കുറിച്ച് ഉത്കണ്ഠ ഉണ്ടാകും. തൊഴില്‍മേഖലയില്‍ മുന്നേറ്റം. സാമ്പത്തിക സ്ഥിതി കുറച്ചു മെച്ചപ്പെടാന്‍ യോഗമുണ്ട്.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല്‍ ഭാഗവും അനിഴവും തൃക്കേട്ടയും):

ശത്രുക്കളെ ജയിക്കാന്‍ സാധിക്കും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ആശ്വാസം അനുഭവപ്പെടും. ജീവിത പങ്കാളിയോടു സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. പങ്കാളിത്തബിസിനസ്സ്‌ക്കാര്‍ക്ക് ലാഭം കൈവരും. ഗവേഷണവുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ നിഗൂഡശാസ്ത്രം, ജ്യോതിഷം പോലുള്ള വിഷയങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അനുകൂല കാലം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണം. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. വിവാഹം നോക്കുന്നവർക്ക് അനുകൂലമാണ് ഈ വാരം .അനുയോജ്യമായ വിവാഹ പങ്കാളിയെ ലഭിക്കുകയും വിവാഹനിശ്ചയ ത്തിലേക്ക് പോവുകയും ചെയ്യും .ദമ്പതികൾക്കും നല്ല വാരമാണ് ഇത് . കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും .ഏതൊരു കാര്യത്തിലും അത്യന്തം ഊർജ്ജസ്വലതയോടെ പ്രവർത്തിക്കു൦

Also Read :  സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശിവശങ്കറിന്‌ അറിവില്ലായിരുന്നു; സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും):

വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലം. ശത്രുക്കള്‍ക്കെതിരെ വിജയം കൈവരിക്കാന്‍ കഴിയുകയും പ്രശ്‌നങ്ങളില്‍ നിന്ന് ശാശ്വത ആശ്വാസം ലഭിക്കാനും സാധ്യതയുണ്ട്. ജീവിതപങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കാന്‍ സാധ്യത കാണുന്നു. പങ്കാളിത്തബിസിനസ്സ് നടത്തുന്നവര്‍ ചതിപറ്റാതെ സൂക്ഷിക്കണം. ആഴ്ച അവസാനം ഗുണകരമാണ്. ജന്മത്തിൽ വ്യാഴവും ഏഴരശനിയുമാണു. കർമ്മ രംഗത്ത് ഏറെ പുരോഗതി പ്രതീക്ഷിക്കാം .ഉദ്യോഗാർത്ഥികൾക്കും ജോലി തേടുന്നവർക്കും ഏറെ പ്രതീക്ഷയുള്ള വാരമാണ് ഇത് .ഈശ്വര പ്രാർത്ഥനകൾ ഫലിക്കുന്നതായി അനുഭവപ്പെടും .നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ പോലും അനായേസേന നടന്നു കിട്ടും .പൊതുവേ വിചാരിച്ച ഏതൊരു കാര്യവും തടസ്സമില്ലാതെ നടക്കു൦.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

ഏഴരശനികാലത്തെ കാഠിന്യമായ സമയം -ജന്മശനിയും, ഒപ്പം വ്യാഴം പിഴാകാലവുമാണു. കുറച്ച് ആഴ്ചകളായി പ്രതികൂലം ആയിരുന്ന അവസ്ഥയ്ക്ക് ഈവാരം മാറ്റമുണ്ടാകും . വിചാരിച്ച കാര്യങ്ങൾ നടക്കും .മാത്രമല്ല ഏതൊരു കാര്യത്തിനും അത്യന്തം ഊർജ്ജസ്വലതയോടെ പ്രവർത്തിക്കു൦. ഐ.ടി പോലുള്ള സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും അതുപോലെതന്നെ ഏറെ ഗുണകരവുമായിരിക്കും .വീട് പണിക്കു തുടക്കം കുറിക്കുകയും തടസ്സമില്ലാതെ മുന്നോട്ട് പോവുകയും ചെയ്യും. വീട്ടില്‍ നിന്ന് മാറിനില്‍ക്കാന്‍ യോഗം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം.തൊഴില്‍ മേഖലയില്‍ നേട്ടങ്ങളുടെ കാലം. പങ്കാളിയുമായി സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. സമൂഹത്തില്‍ നിങ്ങളുടെ നിലയും വിലയും വര്‍ദ്ധിക്കും. മുതിര്‍ന്നവരില്‍ നിന്ന് നിങ്ങള്‍ക്ക് ശരിയായ പിന്തുണയും പ്രോത്സാഹനവും ലഭിക്കും. ബിസിനസുകാര്‍ക്ക് അനുകൂലകാലം. നേരത്തെ അസാധ്യമെന്ന് തോന്നുന്ന ഡീലുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗവും):

ആഴ്ചയുടെ തുടക്കം മികച്ചതായിരിക്കും. ആത്മവിശ്വാസം വര്‍ധിക്കും. കുടുംബത്തില്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കും. മാതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ആഢംബരവും സുഖസൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് താല്പര്യം കാണിക്കും. എന്നാല്‍ നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. അമിതആത്മവിശ്വാസം അത്ര നല്ലതല്ല. തൊഴില്‍പരമായി മികച്ച കാലം. വിവാഹം നോക്കുന്നവർക്ക് അത്ര അനുകൂലമല്ല .മാത്രമല്ല ദാമ്പത്യജീവിതത്തിൽ അലോസരങ്ങൾ ഉണ്ടായേക്കാം .നിലവിൽ ദാമ്പത്തിക കലഹങ്ങൾ ഉള്ളവർക്ക് അത് മൂർധന്യാവസ്ഥയിൽ എത്തും .ഏതൊരു കാര്യവും ശ്രദ്ധയോടെ മാത്രം പ്രവർത്തിക്കുക എടുത്തു ചാടി ഒന്നും ചെയ്യരുത് .പ്രതീക്ഷകൾക്ക് മങ്ങലേൽക്കു൦. അതുകൊണ്ടുതന്നെ ഏതൊരു കാര്യത്തിലും ഒരു അലസത പ്രതിഫലിക്കും.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാല്‍ഭാഗവും ഉത്തൃട്ടാതിയും രേവതിയും):

ചെലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്. കുടുംബാംഗങ്ങളുമായി കുറച്ച് സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ വളരയെധികം സൂക്ഷിക്കണം. സാമ്പത്തികപരമായ കാര്യങ്ങളിൽ വിജയം ഉണ്ടാകും .ആരുടെയെങ്കിലും സഹായം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് നടക്കും .പ്രത്യേകിച്ച് സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സഹായം ഏറെ ആശ്വാസമാകും. വിവാദങ്ങളിൽ നിന്നും തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കാൻ ശ്രമിക്കുക .

നോട്ട്‌: ഇത്‌ പൊതുഫലമാണു. ഓരോരുത്തരുടേയും ജാതകപ്രകാമുള്ള ഇപ്പോഴത്തെ ദശാപഹാരങ്ങളുടെ അനുകൂല-പ്രതികൂലാവസ്ഥയനുസരിച്ചായിരിക്കും അനുഭവം*