പുതുക്കാട്: വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുടെ പുതുക്കാട് മണ്ഡലം കമ്മിറ്റി ഓഫീസ് കോടാലി ആൽത്തറ ജംഗ്ഷനിൽ ഇന്ന് കാലത്ത് 10 മണിക്ക് വൺ ഇന്ത്യ വൺ പെൻഷൻ തൃശ്ശൂർ ജില്ലാ പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീ ജെയിംസ് പാണാടൻ ഉദ്ഘാടനം ചെയ്തു.
പുതുക്കാട് മണ്ഡലം പ്രസിഡണ്ട് ഷാജു ആന്റണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പോൾ ജേക്കബ് സ്വാഗതം ആശംസിച്ചു. തൃശ്ശൂർ ജില്ല എക്സിക്യൂട്ടീവ് അംഗമായ സിജോയ് മഞ്ഞളി ഓൺലൈനായി പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് ആന്റണി കാവുങ്ങൽ സംഘടനയുടെ ആശയങ്ങൾ വിശദീകരിച്ചു.
ചന്ദ്രശേഖർ ആസാദിനെയും തടഞ്ഞ് യുപി പോലീസ്; ഹത്രാസിലേക്ക് കാൽനടയായി ഭീം ആർമി നേതാവും സംഘവും
വൺഇന്ത്യ വൺ പെൻഷൻ സംഘടനയുടെ മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ബാബു പടിഞ്ഞാറൻ കാരൻ നന്ദി രേഖപ്പെടുത്തി. പ്രസ്തുത ചടങ്ങിൽ തൃശ്ശൂർ മണ്ഡലം പ്രസിഡന്റ്. ഇരിഞ്ഞാലക്കുട മണ്ഡലം പ്രസിഡന്റ്. സെക്രട്ടറി, ചാലക്കുടി മണ്ഡലം വൈസ് പ്രസിഡന്റ്, പുതുക്കാട് മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് ഭാരവാഹികളും, വാർഡ് ഭാരവാഹികളും, പ്രവർത്തകരും. നാട്ടുകാരും ചടങ്ങിൽ സന്നിഹിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക