പാലക്കാട്: പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പൊസിറ്റീവായ വ്യക്തിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താൻ നിരീക്ഷണത്തിലായിരുന്നുവെന്നും അതിനാൽ ആരുമായും താൻ സമ്പർക്കത്തിൽ വന്നിട്ടില്ലെന്നും എംഎൽഎ ഫേസ്ബുക്കിലൂടെ അറിയിച്ചു.
എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് –
പ്രിയപ്പെട്ടവരെ, ഇന്ന് നടന്ന ആൻറിജൻ ടെസ്റ്റിൽ കോവിഡ് പോസിറ്റീവാണ്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം പുലർത്തിയതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വയം നിരീക്ഷണത്തിലായിരുന്നു. ആശങ്കപ്പെടേണ്ടതില്ല.
മുഹമ്മദ് മുഹസിൻ എംഎൽഎ
പ്രതികരിക്കാൻ ഇവിടെ എഴുതുക