ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തലമുടിയെ സംരക്ഷിക്കാം. ഇതിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
1. ആരോഗ്യകരമായ ഭക്ഷണം കഴിക്കണം
2. വിറ്റാമിനുകളായ എ, ബി, സി, ഡി, ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉൾപ്പെടുത്തുക
3. ഇലക്കറികൾ, ബീൻസ്, ചെറിയ മീനുകൾ, ചിക്കൻ എന്നിവ കഴിക്കണം
4. പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്.
5. ശിരോചർമ്മം മസാജ് ചെയ്യുന്നതും തലമുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. കാരണം ഇതു രക്തചംക്രമണം വർധിപ്പിക്കും
6. കൃത്യമായ ഇടവേളയില്‍ തലമുടി വെട്ടാനും മറക്കരുത്. മൂന്നുമാസം കൂടുമ്പോൾ മുടി വെട്ടുന്നത് ശീലമാക്കണം
7. ദിവസവും ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് തലമുടിക്ക് ദോഷം ചെയ്യും
8. മുടിയിഴകള്‍ എല്ലായ്പ്പോഴും ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് ഉണക്കുന്ന ശീലം നല്ലതല്ല
9. ദിവസവും പത്തുമിനിറ്റില്‍ കൂടുതൽ മുടി ചീവാതിരിക്കാൻ ശ്രദ്ധിക്കണം.
10. നനഞ്ഞിരിക്കുമ്പോൾ മുടി ചീവരുത്
11. മാനസിക സമ്മര്‍ദ്ദം ഉണ്ടാകരുത്
12. ദിവസവും ആറ് മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കണം
13. ധാരാളം വെള്ളം കുടിക്കുന്നതും തലമുടിയുടെയും ശരീരത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ്.
https://youtu.be/Pakpw-kJNq8
പ്രതികരിക്കാൻ ഇവിടെ എഴുതുക