Home KERALA സംസ്ഥാനത്ത് ഇന്ന് പുതുതായി നാല് ഹോട്ട്‌സ്‌പോട്ടുകള്‍; ആകെ 722 ഹോട്ട് സ്പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് പുതുതായി നാല് ഹോട്ട്‌സ്‌പോട്ടുകള്‍; ആകെ 722 ഹോട്ട് സ്പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട്‌സ്‌പോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാഡി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2, 5, 13), പാലക്കാട് ജില്ലയിലെ ആനക്കര (15), മാതൂര്‍ (2), മലപ്പുറം കരുവാര്‍കുണ്ട് (2, 8, 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 722 ഹോട്ട് സ്പോട്ടുകളാണുള്ളത്.

എറണാകുളം 705 തിരുവനന്തപുരം 700, ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക് ഇങ്ങനെ

സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339, പാലക്കാട് 281, കാസര്‍ഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Also Read :   ആശങ്കയോടെ കേരളം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 41,668 പേർക്ക്