തിരുവനന്തപുരം: രോഗമുക്തിയില്‍ സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4640 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ഇന്ന് നെഗറ്റീവ് ആയവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ
തിരുവനന്തപുരം -910
കൊല്ലം -283
പത്തനംതിട്ട -102
ആലപ്പുഴ -387
കോട്ടയം -400
ഇടുക്കി -61
എറണാകുളം -236
തൃശൂര്‍ -285
പാലക്കാട് -327
മലപ്പുറം -757
കോഴിക്കോട് -507
വയനാട് -90
കണ്ണൂര്‍ -130
കാസര്‍ഗോഡ് -165
ഇതോടെ 84,873 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,49,111 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,58,446 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,27,942 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 30,504 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2964 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക