സമൂഹത്തില്‍ എത്ര ശതമാനം ആളുകള്‍ക്ക് രോഗം വന്നുപോയിട്ടുണ്ടാകാം എന്ന് കണ്ടെത്തുന്നതിനായി ഓഗസ്റ്റില്‍ ഐസിഎംആര്‍ നടത്തിയ സെറോ സര്‍വേയിൽ സംസ്ഥാനത്തെ കോവിഡ് വ്യാപനം ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്കിലാണെന്നാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി. കോവിഡ് വ്യാപനം ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്കിലാണെന്ന് ഐസിഎംആറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
തീർത്ഥാടനം അനുവദിക്കുന്നതിന് മുൻപ് ശബരിമലയിൽ ട്രയൽ നടത്തണമെന്ന് ദേവസ്വം ബോര്‍ഡ്
കേരളത്തില്‍ 0.8 ശതമാനം പേർക്ക് കോവിഡ് വന്നുപോയതായാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. ദേശീയ തലത്തില്‍ അതേ പഠനം കണ്ടെത്തിയത് 6.6 ശതമാനം ആളുകള്‍ക്ക് രോഗം വന്നുപോയെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിഫലമായില്ലെന്നു തന്നെ ഉറപ്പിയ്ക്കാവുന്നതാണ്. കോവിഡ് വ്യാപനത്തിന് അനുകൂലമായി ഘടകങ്ങള്‍ കേരളത്തിലാണ് കൂടുതലെന്നും എന്നിട്ടും രോഗവ്യാപനം ദേശീയ ശരാശരിയേക്കാള്‍ ഗണ്യമായ തോതില്‍ കുറഞ്ഞ നിരക്കില്‍ പിടിച്ചുനിര്‍ത്താന്‍ ഇതുവരെ സാധിച്ചുവെന്നാണ് പഠനം വ്യക്തമാക്കുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തിരക്കേറിയ റോഡിലൂടെ ‘ലോഡ്കിങ്’ പായിച്ച് നടി പ്രവീണ; വീഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക