ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് ജ്യൂസ് ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ഏറ്റവും മികച്ചതാണ്. കരള്‍, വൃക്ക, കുടല് എന്നിവിടങ്ങളില്‍നിന്നു വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ഈ ഡ്രിങ്ക് സഹായിക്കും. വൈറ്റമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം, മംഗനീസ് എന്നിവ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട്, പ്രതിരോധശേഷി കൂട്ടാനും ചീത്ത കൊളസ്ട്രോള്‍ പുറംതള്ളാനും സഹായിക്കും.
വൈറ്റമിന്‍ എ, ബി1, ബി2, ബി6, ഫോളേറ്റ്, സിങ്ക്, കോപ്പര്‍, പൊട്ടാസ്യം എന്നിവയെല്ലാം അടങ്ങിയതാണ് ആപ്പിള്‍. പിത്തരസം ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന ഫ്ലവനോയ്ഡ് ആപ്പിളില്‍ ഉണ്ട്. വൈറ്റമിന്‍ എ, ബി1, ബി2, ബി3, പാന്തോതെനിക് ആസിഡ്, കാത്സ്യം, പൊട്ടാസ്യം, മഗ്നിഷ്യം, സെലനിയം എന്നിവയെല്ലാം കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ വൈറ്റമിന്‍ എയും നല്ലതാണ്. അപ്പോ ഉറപ്പാണോ ഇത് ശീലമാക്കില്ലേ!
പ്രതികരിക്കാൻ ഇവിടെ എഴുതുക