സുഡാനി ഫ്രം നൈജീരിക്ക് ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലവ് സ്റ്റോറിയുടെ ടീസർ പുറത്തിറങ്ങി. ചിത്രം ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 15 ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്, സൗബിന് ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങി പ്രധാന താരങ്ങളെല്ലാം ടീസറിലുണ്ട്.
സംവിധായകന് സക്കരിയയും മുഹ്സിന് പരാരിയും ചേര്‍ന്നാണ് രചന. സൈജു ശ്രീധരൻ എഡിറ്റിങ്. അജയ് മേനോനാണ് ചായാഗ്രഹണം നിർവഹിക്കുന്നത്. ബിജിബാല്‍, ഷഹബാസ് അമന്, റെക്സ് വിജയന്, യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം.
സിനിമയുടെ കലാസംവിധാനം അനീസ് നാടോടിയാണ് നിർവഹിച്ചിരിക്കുന്നത്. റോണക്സ് സേവിയറാണ് മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത്. കോറൈറ്റർ – ആഷിഫ് കക്കോടിയാണ്. സക്കറിയ, മുഹ്സിൻ പരാരി, സൈജു ശ്രീദ്ധരൻ, അജയ് മേനോൻ എന്നിവരാണ് കോ പ്രോഡ്യൂസർസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക