ഉത്തര്‍പ്രദേശില്‍ മക്കളും ഭര്‍ത്താവും മരിച്ചതിന്റെ മനോവിഷമത്തില്‍ വിഷാദ രോഗിയായ 55കാരി സ്വയം തീകൊളുത്തി മരിച്ചു. അമ്മയെ രക്ഷിക്കാനുളള ശ്രമത്തിനിടെ 60 ശതമാനം പൊളളലേറ്റ മകന് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍.
ഉത്തര്‍പ്രദേശ് ബാന്ദ ജില്ലയിലെ മഹുവ ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. 55 വയസുകാരിയായ ചൗബി ദേവിയാണ് ആത്മഹത്യ ചെയ്തത്. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച മകന് ശങ്കര്‍ ഗുരുതരമായി പൊളളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരുവരെയും ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്മയുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. മൂത്ത മകന് ആത്മഹത്യ ചെയ്യുകയും ഇളയ മകന് അസുഖം വന്ന് മരിക്കുകയും ചെയ്തതിന് ശേഷം ചൗബി ദേവി വിഷാദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം ഭര്‍ത്താവ് അപകടത്തില്‍ മരിച്ചതും 55കാരിയെ മാനസികമായി തളര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക