വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തിന് കീഴില്‍ വികസിപ്പിച്ച കോവിഡ് വാക്സിന്റെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്. കമല ഹാരിസ് തന്റെ വിമര്‍ശനം രേഖപ്പെടുത്തിയത് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദപരിപാടിയിലായിരുന്നു.
ഇന്ന് ഇന്ത്യന്‍ വ്യോമസേനാ ദിനം; ആശംസകൾ അറിയിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
കോവിഡിന്റെ അപകടസാധ്യതകള്‍ അറിഞ്ഞിട്ടും വൈറ്റ് ഹൗസ് നടപടിയെടുത്തില്ലെന്നും ട്രംപ് ഭരണകൂടം സമ്പൂർണ്ണ പരാജയമാണെന്നും ജനങ്ങളോട് സത്യം പറയാനെങ്കിലും ഡോണള്‍ഡ് ട്രംപ് തയാറാകണമെന്നും സ്വന്തം ആരോഗ്യകാര്യത്തിലും നികുതിയുടെ കാര്യത്തിലും ട്രംപ് കള്ളം പറയുകയാണെന്നും കമല പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക