കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന് അന്തരിച്ചു. 74 വയസായിരുന്നു. ലോക് ജനശക്തി പാർട്ടി അധ്യക്ഷനായിരുന്നു രാം വിലാസ് പസ്വാന്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തുടർന്ന് കഴിഞ്ഞ ദിവസം ഹൃദയ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
നൈട്രിക് ഓക്സൈഡിന് കോവിഡ് മരണ നിരക്ക് കുറയ്ക്കാൻ കഴിയുമെന്ന് പഠനം
മകൻ ചിരാഗ് പസ്വാനാണ് മരണവാർത്ത പുറത്തുവിട്ടത്. ബിഹാറിൽ നിന്നുള്ള ദളിത് രാഷ്ട്രീയ നേതാവാണ് അദ്ദേഹം. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം. എട്ടു തവണ ലോക്സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ട നേതാവ് കൂടിയാണ് രാം വിലാസ് പസ്വാന്.
पापा….अब आप इस दुनिया में नहीं हैं लेकिन मुझे पता है आप जहां भी हैं हमेशा मेरे साथ हैं।
Miss you Papa… pic.twitter.com/Qc9wF6Jl6Z— युवा बिहारी चिराग पासवान (@iChiragPaswan) October 8, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക