നമ്മുടെ ശരീരത്തിൽ തന്നെ ഉൽപ്പാദിപ്പിക്കപ്പെടുന്ന നൈട്രിക് ഓക്സൈഡിന് കോവിഡ് മൂലമുള്ള മരണ നിരക്ക് കുറയ്ക്കാനാകുമെന്ന് പഠനങ്ങൾ പറയുന്നു.
ശരീരത്തിൽ തന്നെ ഉൽപ്പാദിപ്പിക്കപ്പെടുന്ന നൈട്രിക് ഓക്സൈഡിന് ആന്റി വൈറൽ ഗുണവിശേഷങ്ങളുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണായി പ്രവർത്തിക്കുന്നു.
ആറടിയിലധികം അകലത്തില്‍ നിന്നാലും കോവിഡ് പകരാം, വൈറസ് കൂടുതല്‍ ദൂരം സഞ്ചരിക്കുമെന്ന് പഠനം
കടുത്ത ശ്വാസകോശ സ്തംഭനമുണ്ടായ രോഗികൾക്ക് ചെറിയ അളവിൽ നൈട്രിക് ഓക്സൈഡ് ഗ്യാസായി ശ്വസിക്കാൻ നൽകിയാൽ രക്തത്തിലെ ഓക്സിജൻ സാന്ദ്രതയുടെ തോത് ഉയരുമെന്ന് പഠനത്തിൽ കണ്ടെത്തിയതായി ഗവേഷകർ പറയുന്നു.
സാർസ് കാലയളവിൽ രോഗികളുടെ ശ്വാസകോശത്തിലെ അണുബാധ കുറയ്ക്കാൻ ഈ രീതി വിജയകരമായി പരീക്ഷിച്ചിരുന്നതായി ഗവേഷണ പഠനത്തിന് നേതൃത്വം നൽകിയ ആക് ലുൻഡ്വിസ്റ്റ് പറയുന്നു. അതുകൊണ്ട് തന്നെ സാർസ് കോവ്-2 വൈറസിനെതിരെയും ഇത് ഫലപ്രദമാണെന്ന് ഗവേഷകർ കരുതുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക