ആഷിക്ക് ഉസ്മാന്റെ നിര്‍മ്മാണത്തില്‍ ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൗ’. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രജീഷ വിജയനും ഷൈന്‍ ടോം ചാക്കോയും ആണ്.
ചിത്രം റിലീസിനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒക്ടോബര്‍ 15ന് ഗള്‍ഫ് & ജി സി സി രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യും. ഇതോടെ കോവിഡിന് ശേഷം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി ലൗ മാറും. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വിക്കുന്നത് യക്സന്‍ ഗാരി പെരേരയും നേഹ എസ് നായരും ആണ്. ഛായാഗ്രഹണം ജിംഷി ഖാലിദും എഡിറ്റിംഗ് നൗഫല്‍ അബ്ദുല്ലയും ആണ് കലാ സംവിധാനം ഗോകുല്‍ ദാസും ആണ്
അഞ്ചാം പാതിരയുടെ വലിയ വിജയത്തിന് ശേഷം ആഷിക് ഉസ്മാന് നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ലൗവിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക