പത്തനംതിട്ടയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. പെരുനാട് വെണ്‍കുളം സ്വദേശി പ്രീജയുടെ മുഖത്തും ശരീരത്തിലുമാണ് ആസിഡ് ഒഴിച്ചത്. പരിക്കേറ്റ പ്രീജയെ റാന്നി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടക്കുന്നത് ഇന്ന് രാവിലെ പത്തരയോടെയാണ്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ബിനീഷ് ഫിലിപ്പിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പെരുനാട് പോലീസിന് കൈമാറിയിട്ടുണ്ട്. ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ബിനീഷ് ഫിലിപ്പുമായി യുവതി അകന്നു കഴിയുകയായിരുന്നു. പ്രീജയും ഭര്‍ത്താവ് ബിനീഷും തമ്മില്‍ സൗന്ദര്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് ആസിഡ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക