സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ ടോവിനോ തോമസിന്റെ ആരോഗ്യ നിലയിൽ വലിയ പുരോഗതി. സിടി ആന്‍ജിയോഗ്രാം പരിശോധനയില്‍ നിലവില്‍ രക്തസ്രാവത്തിനുള്ള സാധ്യതയില്ലെന്നും ആന്തരിക അവയവങ്ങള്‍ക്ക് മുറിവില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.
അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആദ്യഘട്ട പ്രവർത്തനം ഒക്ടോബർ 15ന് തുടങ്ങും
പരിക്കേറ്റ ഉടൻ തന്നെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് താരത്തെ മാറ്റിയിട്ടുണ്ട്. നടൻ നാലോ അഞ്ചോ ദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്ന് റെനെ മെഡിസിറ്റി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.
ഭക്ഷണപ്രേമികളായ ആളുകള്‍ പോലും നെറ്റിചുളിച്ചു, 2020ലെ മോശം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇവയാണ്
നിരവധി സിനിമകളാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ചെറിയ ചിത്രങ്ങൾ മുതൽ വലിയ മുതൽ മുടക്കുള്ള സിനിമകൾ വരെ താരത്തിന്റേതായി പ്രേക്ഷകർക്ക് മുന്നിൽ എത്താനിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക