ബധിരയും മൂകയുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിയുടെ സഹോദരന്റെ സുഹൃത്ത് പിടിയില്‍. പൗണ്ട്കടവ് സ്വദേശി മാനുവല്‍ ആണ് തുമ്ബ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായി സംഭവം. മാനുവല്‍ യുവതിയുടെ വീട്ടിലെത്തുകയും പിതാവിനെ തന്ത്രപരമായി സാധനം വാങ്ങാന്‍ പറഞ്ഞയച്ച ശേഷം മുറിക്കുള്ളില്‍ കടന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
യുവതിയുടെ ഞരക്കം കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു.
വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ മാനുവലിനെ റിമാന്‍ഡ് ചെയ്തു.തുമ്ബ സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ അജേഷിെന്റ നിര്‍ദ്ദേശപ്രകാരം എസ്.ഐ എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക