ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കൂടാനിടയുണ്ടെന്ന മുന്നറിയിപ്പുമായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് (എന്‍സിഡിസി). ശൈത്യകാലം അടുത്തതിനാലാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ്. ഒരു ദിവസം 15,000 വരെ കേസുകൾ വരെ ശൈത്യകാലത്ത് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ശൈത്യകാലത്ത് വായുമലിനീകരണം മൂലം ഡല്‍ഹിവാസികള്‍ക്ക് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ കൂടുതലാണ്.
റിപ്പോര്‍ട്ട് നീതി ആയോഗ് അംഗവും ആരോഗ്യവിദഗ്ധനുമായ ഡോ.വി കെ പോള്‍ ചെയര്‍മാനായ വിദഗ്ധ സമിതിയുടേതാണ്. 1.9 ശതമാനമാണ് ഡല്‍ഹിയില്‍ കോവിഡ് മരണ നിരക്ക്. ദേശീയ ശരാശരിയേക്കാള്‍
ഇത് കൂടുതലാണ്. 1.54 ശതമാനമാണ് ദേശീയതലത്തില്‍ മരണനിരക്ക്. മരണനിരക്ക് പരമാവധി കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വിദഗ്ധ സമിതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക