ഓക്കാനം, വയറു വേദന, ജലദോഷം, പനി തുടങ്ങിയവയ്ക്ക് ആശ്വാസമേകാൻ ഇഞ്ചി ചായ മികച്ചതാണ്. ആന്റി ഓക്സിഡന്റ് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുന്നു. രാവിലെ വെറും വയറ്റിൽ ഇഞ്ചി ചായയോ ഇഞ്ചി കഷായമോ കുടിക്കുന്നത് രോഗങ്ങളെ അകറ്റുകയും രോഗ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യും. അണുബാധകളെ അകറ്റാൻ ദിവസവും ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തണം.
ഇഞ്ചിയുടെ ഗുണങ്ങൾ
1. ജലദോഷവും പനിയും അകറ്റുന്നു.
2. ഓക്കാനം ഇല്ലാതാക്കുന്നു.
3. ദഹന പ്രശ്നങ്ങൾ അകറ്റുന്നു.
4. രോഗ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു.
5. കൊളസ്ട്രോൾ കുറയ്ക്കുന്നു.
6. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.
7. കാൻസർ തടയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക