തിരുവനന്തപുരം: ഇന്നു മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റിസര്‍വ് ചെയ്യാമെന്ന് റെയിൽവേ അറിയിച്ചു. ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലും അരമണിക്കൂര്‍ മുമ്പുവരെ ഇനി മുതൽ ടിക്കറ്റ് ലഭിക്കും.
രണ്ടാം റിസര്‍വേഷന്‍ ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍മുമ്പ് മാത്രമേ തയ്യാറാക്കൂ. ലോക്ക്ഡൗണിന് മുമ്പ് നിലവിലുണ്ടായിരുനന ഈ സംവിധാനം പുനഃസ്ഥാപിക്കുകയാണ് റെയില്‍വേ ഇപ്പോള്‍ ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക