നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ ബോളിവുഡിലെ നിരവധി നായികമാരാണ് അന്വേഷണം നേരിട്ടത്. നടി സാറ അലി ഖാന് ഉള്‍പ്പടെയുള്ള താരങ്ങളെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് സാറയുടെ സഹോദരന് ഇബ്രാഹിമിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്.
സ്വിമ്മിങ് പൂളില്‍ നിന്നുള്ള ചിത്രമാണ് ഇബ്രാഹിം പങ്കുവെച്ചത്. അതിന് താരപുത്രന് നല്കിയ അടിക്കുറിപ്പാണ് ശ്രദ്ധേയം. നിങ്ങള്‍ നരകത്തിലൂടെയാണ് കടന്നുപോകുന്നതെങ്കില്‍ മുന്നോട്ടു പോവുക എന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ വാക്കുകളാണ് കുറിച്ചിരിക്കുന്നത്.
സാറ മയക്കു മരുന്നു കേസില്‍ ഉള്‍പ്പെട്ടതിന് ശേഷം ഇബ്രാഹിം പങ്കുവെക്കുന്ന ആദ്യ ചിത്രമാണ് ഇത്. ആഗസ്റ്റ് 22 നാണ് ഇതിനു മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക