എടിഎം തകരാർ മൂലമോ മറ്റോ എടിഎം ഇടപാടുകൾ പരാജയപ്പെട്ടാൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലെ തുക ബാങ്ക് ക്രെഡിറ്റ് ചെയ്യും. എന്നാൽ എടിഎം ഇടപാട് പരാജയപ്പെടുകയും ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്ത പണം നിങ്ങളുടെ ബാങ്ക് തിരിച്ചടയ്ക്കുകയും ചെയ്തില്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കും. അതിനായി ഇത്രമാത്രം.
പണം നഷ്ടപ്പെട്ടാൽ ബന്ധപ്പെട്ട കാർഡ് ഇഷ്യൂ ചെയ്ത ബാങ്കിനോ എടിഎം ഉടമയായ ബാങ്കിനോ ഉടൻ തന്നെ പരാതി നൽകണം എടിഎം ഇടപാട് നടന്ന തീയതി മുതൽ 5 കലണ്ടർ ദിവസത്തിനുള്ളിൽ ഉപഭോക്താവിന്റെ അക്കൗണ്ടിൽ വീണ്ടും ബാങ്ക് പണം ക്രെഡിറ്റ് ചെയ്യണം.
എടിഎം ഇടപാട് പരാജയപ്പെട്ട തീയതി മുതൽ 5 കലണ്ടർ ദിവസങ്ങൾക്കപ്പുറം ഉപഭോക്താവിന്റെ തുക വീണ്ടും ക്രെഡിറ്റ് ചെയ്യുന്നതിൽ കാലതാമസത്തിന് കാർഡ് നൽകുന്ന ബാങ്ക് പ്രതിദിനം 100 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആർബിഐ നിർദേശം. ബാങ്കിൽ നിന്ന് മറുപടി ലഭിച്ച് 30 ദിവസത്തിനുള്ളിൽ അല്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ ബാങ്കിൽ നിന്ന് മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ, ഉപഭോക്താവിന് ബാങ്കിംഗ് ഓംബുഡ്സ്മാന്റെ സഹായം തേടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക