കണ്ണൂർ: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 350 പേര് കൂടി ഇന്നലെ (ഒക്ടോബര്‍ 11) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 10645 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 233 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 29 പേരും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് 13 പേരും വെല്‍ വ്യൂ റസിഡന്‍സി പറശിനിക്കടവില്‍ നിന്ന് 11 പേരുമാണ് രോഗമുക്തരായത്.
സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് എട്ട് പേരും മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് ഏഴ് പേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്നും ആറ് പേരും മിംസ് കണ്ണൂര്‍, തലശേരി ജനറല്‍ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, ജിം കെയര്‍ എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് പേര് വീതവും പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് നാല് പേരും രോഗമുക്തി നേടി.
സുന്നി സെന്റര്‍, കൊളശ്ശേരി സിഎഫ്എല്‍ടിസി, കൊട്ടിയൂര്‍ ഔട്ട്പോസ്റ്റ് ലോഡ്ജ്, മിംസ് കാലിക്കറ്റ്, എംഐടി ഡിസിടിസി എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര് വീതവും ഇരിട്ടി സിഎഫ്എല്‍ടിസി, എകെജി ഹോസ്പിറ്റല്‍, ആസ്റ്റര്‍ മിംസ്, പ്രീമെട്രിക് ഹോസ്റ്റല്‍, ഗേള്‍സ് ഹോസ്റ്റല്‍, സിഎം ലോഡ്ജ് പരിയാരം, മട്ടന്നൂര്‍ ലോഡ്ജ്, പല്ലാച്ചേരി ഹോസ്റ്റല്‍, സെന്റ് മാര്ട്ടിന് ഹോസ്പിറ്റല്‍ ചെറുകുന്ന് എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര് വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക