റിയാലിറ്റി ഷോയിലൂടെ സുപരിചിതനായ പാട്ടുകാരന്‍ ഇമ്രാൻ ഖാന് സംഗീത സംവിധായകൻ ഗോപി സുന്ദർ വാഗ്ദാനം ചെയ്ത ആ പാട്ട് പുറത്തെത്തി. സംഗീതമേ എന്നാണ് പാട്ടിന്റെ തുടക്കം. ഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനാണ്.
വയനാട്ടിലെ അണ്ടർ വാട്ടർ റിസോർട്ടിൽ നീന്തിത്തുടിച്ച് സനുഷ; വൈറൽ വീഡിയോ കാണാം
റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഇമ്രാൻ ഖാനെ സംഗീത സംവിധായകൻ ഗോപി സുന്ദർ ഞെട്ടിച്ച വാർത്ത ഈയിടെ വൈറലായിരുന്നു. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായെങ്കിലും വലിയ അവസരമൊന്നും ലഭിക്കാതിരുന്ന താരം ഇപ്പോൾ ഓട്ടോ ഓടിച്ചാണ് ജീവിക്കുന്നത്.ഇമ്രാന്റെ ഓട്ടോയിൽ യാത്രക്കാരനെന്ന വ്യാജേന കയറുകയും പിന്നീട് തന്റെ പുതിയ പാട്ട് പാടാനുള്ള അഡ്വാൻസ് നൽകുകയും ചെയ്താണ് ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ താരമായത്. ഈ വിഡിയോ ഗോപി സുന്ദർ തന്റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിരുന്നു.
പാട്ടിന്റെ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും ഇമ്രാനാണ്. ഗോപി സുന്ദർ തന്നെയാണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമറ്റോഗ്രഫി, എഡിറ്റ്- അനന്തു കൈപ്പള്ളി.