തൃശൂര്‍: തൃശൂർ പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. മരിച്ചത് ഒറ്റപ്പാലം സ്വദേശി റഫീഖ് ആണ്. റഫീഖിന്റെ സുഹൃത്തായ ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. പരിക്കുകളോടെ ഫാസിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട റഫീഖ് കഞ്ചാവ് കേസില്‍ പ്രതിയാണ്.
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂറിന് കോവിഡ് സ്ഥിരീകരിച്ചു
അജ്ഞാതരായ ചിലര്‍ വീട്ടിലേക്ക് കയറിവന്ന് ഇരുവരേയും വെട്ടിയെന്നാണ് വിവരം. സംഭവസ്ഥലത്ത് വച്ച് തന്നെ റഫീഖ് മരിച്ചു. ജില്ലയില്‍ മൂന്നാഴ്ചക്കിടെ നടക്കുന്ന ഒമ്പതാമത്തെ കൊലപാതകമാണിത്. അന്തിക്കാട്ട് കൊലക്കേസ് പ്രതിയെ ശനിയാഴ്ച വെട്ടിക്കൊന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക