ലിബിയയില്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചതായി റിപ്പോർട്ട്.
ടൂണിഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ബന്ധികളാക്കപ്പെട്ടവരെല്ലാം സുരക്ഷിതരാണെന്ന് അറിയിച്ചു.
നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു ബി.ജെ.പിയിലേക്ക്!
ലിബിയയില്‍ ഇന്ത്യക്ക് എംബസി ഇല്ലാത്തതിനാല്‍ വിഷയത്തില്‍ ഇടപെട്ടത് ടുണീഷ്യയിലെ ഇന്ത്യന്‍ അംബാസിഡറാണ്. ആന്ധ്രപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സ്വദേശികളായ ഏഴ് പേരെ ലിബിയയിലെ ആസ്ഷ്വെരിഫില് നിന്ന് തട്ടിക്കൊണ്ടുപോയത് കഴിഞ്ഞ മാസം 14നാണ്. ഇന്ത്യന്‍ സംഘത്തെ ലിബിയയില്‍ തട്ടിക്കൊണ്ടുപോയ കാര്യം കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാനായി നടപടികള്‍ സ്വീകരിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക