ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂറിന് കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അദ്ദേഹം തന്നെയാണ് വിവരം അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് രോഗിയുമായി സമ്പർക്കം വന്നതിനെത്തുടര്‍ന്ന് ക്വാറന്റീനിലായിരുന്നു മുഖ്യമന്ത്രി. അദ്ദേഹം ടെസ്റ്റിന് വിധേയനായത് ചില ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്നാണ്.
കാഷ്മീരില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് , ഒരു കോവിഡ് പോസിറ്റീവ് വ്യക്തിയുമായി സമ്പർക്കം പുലര്‍ത്തിയതിനാല്‍ കഴിഞ്ഞ ഒരാഴ്ചയായി സ്വവസതിയില്‍ കഴിയുകയാണെന്നും രണ്ട് ദിവസമായുള്ള ചില ലക്ഷണങ്ങള്‍ കാരണം ഇന്ന് കോവിഡ് -19 പരിശോധന നടത്തിയെന്നും ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക