ബ്രാന്‍ഡ് ലിഫ്റ്റിങ് ഫീസ് സംവിധാനം ഉടന്‍ നടപ്പാക്കില്ലെന്ന് സപ്ലൈകോ അറിയിച്ചു. വിതരണക്കാര്‍ക്കായി സപ്ലൈകോ ഏര്‍പ്പെടുത്തിയ സംവിധാനമാണ് ബ്രാന്‍ഡ് ലിഫ്റ്റിങ് ഫീസ്.
സംരംഭകര്‍ ബ്രാന്‍ഡ് ഫീസുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രയാസങ്ങൾ വേഗത്തിൽ പരിഹരിക്കുകയും തുടർന്നുള്ള നടപടികൾ സുഗമമാക്കുന്നതിനുമായി മാനേജർമാരുടെ മൂന്നംഗ സബ് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. വിതരണക്കാര്‍ നല്കുന്ന ഓരോ ഉല്പന്നത്തിനും സപ്ലൈകോയുടെ ഓരോ സൂപ്പര്‍മാര്‍ക്കറ്റിലും ഹൈപ്പര്‍മാര്‍ക്കറ്റിലും പീപ്പിള്‍സ് ബസാറുകളിലും പ്രതിവര്‍ഷം 2000 രൂപ വീതം ബ്രാന്‍ഡ് ലിഫ്റ്റിങ് ഫീസായി നല്‍കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ ഫീസ് സംവിധാനം ഉടന്‍ നടപ്പാക്കില്ല. സബ് കമ്മിറ്റി നല്കുന്ന ശുപാര്‍ശ ബോര്‍ഡില്‍ സമര്‍പ്പിച്ച് അനുമതി വാങ്ങിയതിനു ശേഷം മാത്രമേ തീരുമാനം നടപ്പാക്കുകയുള്ളൂ.
‘ ഇനി പോരാട്ടം ഹത്രാസിലെ മകൾക്കു വേണ്ടി‘; കുടുംബത്തിന് വേണ്ടി ഹാജരാകുന്നത് നിർഭയ കേസിലെ അഭിഭാഷക
പ്രതികരിക്കാൻ ഇവിടെ എഴുതുക