അകാല നര പലരുടെയും പ്രശ്നങ്ങളിലൊന്നാണ്. ഇത് മനസിന്റെ സമ്മർദ്ദം വരെ കൂട്ടാൻ സാധ്യതയുണ്ട്. സ്ട്രെസ് മുതൽ തലയിൽ ഒഴിയ്ക്കുന്ന വെളളം വരെ നര ഉണ്ടാകുന്ന പ്രധാന കാരണങ്ങളിൽപ്പെടുന്നുണ്ട്. ചെറിയ കുട്ടികളിൽ പോലും ഇപ്പോൾ നര കാണാൻ സാധിക്കും. ഇത്തരത്തിൽ നരയകറ്റാൻ ഇക്കാര്യങ്ങൾ പരീക്ഷിച്ച് നോക്കാം.
1.പീച്ചിങ്ങ കൊണ്ടും ഹെയർ പായ്ക്കുണ്ടാക്കി ഉപയോഗിയ്ക്കുന്നത് അകാലനരയ്ക്കുള്ള പരിഹാരമാണ്. ഇത് തലമുടിയിലെ രോമകൂപങ്ങളിലെ പിഗ്മെന്റ് പുന: സ്ഥാപിക്കുകയും മികച്ച ആരോഗ്യസ്ഥിതി പകരുകയും ചെയ്യുന്നു.
2.നെല്ലിക്ക കൊണ്ടുള്ള എണ്ണ തലയിൽ തേക്കുന്നത് മുടിയ്ക്ക് നിറം വയ്ക്കാൻ സാധിക്കുന്നു.
3.വെളുത്തുള്ളി, സവാള മിശ്രിതം തലയിൽ പുരട്ടുന്നത് തലയ്ക്ക് തണുപ്പും മുടിയ്ക്കും നിറം കൂട്ടുന്നതിനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക