തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിൽ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്കി. പൊന്നാനി അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ച് സ്പീക്കര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. തുടർന്ന് ഇക്കാര്യത്തെ അഭിനന്ദിച്ച് സ്വന്തം അക്കൗണ്ടില്‍ നിന്ന് കമന്റു വന്നു. ഇതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സ്പീക്കർ അറിയുന്നത്.
തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വിവരം സ്പീക്കർ ഫേസ്ബുക്കിലൂടെ തന്നെ സ്പീക്കർ അറിയിച്ചിട്ടുമുണ്ട്. ‘പൊന്നാനിയില്‍ നിര്‍മാണാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു ഇന്നലെ എന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ‘എന്നെ അഭിനന്ദിച്ചു കൊണ്ട് ഞാന്‍ തന്നേ കമന്റ് ചെയ്തതായി’ കാണുകയുണ്ടായി. മിനിട്ടുകള്‍ കൊണ്ട് ആ കമന്റില്‍ നിരവധി റിയാക്ഷനുകളും മറുപടി കമന്റുകളും വരികയും, സ്ക്രീന്‍ ഷോട്ട് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടു. അക്കൗണ്ട് ഹാക്ക് ചെയ്ത് കയറി കൊച്ചിയില്‍ നിന്നും കമന്റിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഹാക്ക് ചെയ്തവരുടെ കുബുദ്ധിയല്ലാതെ ഇതില്‍ മറ്റൊന്നുമില്ലെന്നു എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നു.’ – സ്പീക്കർ ശ്രീരാമകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക