കണ്ണൂർ: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 2020 മാര്‍ച്ച് 31 വരെ നാല് വര്‍ഷമോ അതില്‍ കൂടുതലോ കാലമായി നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ നികുതി ഒടുക്കി നിയമ നടപടികളില്‍ നിന്നും ഒഴിവാകാമെന്ന് കണ്ണൂര്‍ ആര് ടി ഒ അറിയിച്ചു.
രജിസ്ട്രേഷന് കാലാവധി കഴിഞ്ഞ സ്വകാര്യ വാഹനങ്ങള്‍ ഒറ്റത്തവണ നികുതിയടച്ച് പുതുക്കി എടുക്കാം. വിറ്റുപോയ വാഹനങ്ങള്‍, പൊളിഞ്ഞു പോയ/ദ്രവിച്ചു നശിച്ചുപോയ വാഹനങ്ങള്‍, വില്‍പ്പന നടത്തിയശേഷം ഉടമസ്ഥാവകാശം മാറ്റാതെ വിവരങ്ങള്‍ ലഭ്യമല്ലാത്തവ, വിവിധ കാലത്തെ നികുതി കുടിശ്ശികയില്‍ റവന്യൂ റിക്കവറി നടപടികള്‍ തുടരുന്നവ, പോലീസ്, റവന്യൂ അധികാരികള്‍ പിടിച്ചെടുത്ത് കസ്റ്റഡിയിലുള്ള വാഹനങ്ങള്‍ എന്നിവയ്ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം മറ്റ് നടപടികളില്‍ നിന്നും ഒഴിവാകാം.
ഡിസംബര്‍ 31 വരെ ഈ സൗകര്യം ലഭിക്കും. സബ് ആര്‍ടി ഓഫീസ് പരിധികളിലും സൗകര്യം ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക