കോവിഡ് രോഗ പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ രാജ്യത്തെ തിയേറ്ററുകൾ ഇന്ന് മുതൽ പ്രവർത്തനം പുനരാരംഭിക്കും. സിനിമാപ്രദർശനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കർശന മാർഗ നിർദേശങ്ങൾ അനുസരിച്ചായിരിക്കും. അതേസമയം, തിയേറ്ററുകളിൽ എത്തുന്നവർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധമാണ്. തിയേറ്ററിനുള്ളിൽ പ്രവേശിക്കുന്നതിന് മുൻപ് തെർമൽ സ്ക്രീനിങ് നടത്തണം.
അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവർത്തനത്തിന് ഇന്ന് തുടക്കം
ചലച്ചിത്രമേഖല വീണ്ടും സജീവമാകുന്നത് കോവിഡ് വ്യാപനം ഉണ്ടാകാൻ കാരണമാകരുതെന്നും എല്ലാവരും ഉത്തരവാദിത്വത്തോടെ സാഹചര്യത്തെ കൈകാര്യം ചെയ്യണമെന്നും പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ അഭ്യർത്ഥിച്ചു. തിയേറ്ററിൽ 50% പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. ഒഴിച്ചിടുന്ന 50 ശതമാനം സീറ്റുകളിൽ ഇവിടെ ഇരിക്കരുത് എന്ന് എഴുതി പ്രദർശിപ്പിക്കണം, ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കണം, നിബന്ധനകൾ സ്ക്രീനിൽ പ്രദർശിപ്പിക്കണം, സാനിറ്റൈസർ അടക്കം എല്ലാ സവിധാനങ്ങളും ഒരുക്കണം, ഹാൾ ക്യത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം എന്നിവയും പ്രവർത്തന മാർഗ നിർദേശത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക