Home KERALA യുഡിഎഫിന്റെ ജീവനാഡി അറ്റു; മാണിയോടു അനീതി കാണിച്ചത് യുഡിഎഫ്: മുഖ്യമന്ത്രി

യുഡിഎഫിന്റെ ജീവനാഡി അറ്റു; മാണിയോടു അനീതി കാണിച്ചത് യുഡിഎഫ്: മുഖ്യമന്ത്രി

ജോസ് കെ.മാണി വിട്ടുപോയതോടെ യുഡിഎഫിന്റെ ജീവനാഡി അറ്റുപോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് യു.ഡി.എഫിന് ഉണ്ടാക്കുന്ന ക്ഷതം ചെറുതല്ല. മാറ്റം എല്‍.ഡി.എഫിന് നല്‍കുന്ന കരുത്ത് വലുതാണ്.

ഉപാധികളില്ലാതെ സഹകരിക്കുമെന്നാണ് ജോസ് കെ.മാണിയുടെ നിലപാട്. രാജ്യസഭ സീറ്റ് പിന്നീട് തീരുമാനിക്കേണ്ട വിഷയമാണ്. സീറ്റുകളെക്കുറിച്ച് ചർച്ച ചെയ്യാനുള്ള സമയമായിട്ടില്ല. കേരള കോണ്‍ഗ്രസിന് എല്‍.ഡി.എഫിനോട് സഹകരിക്കാന്‍ നയപരമായ പ്രശ്നമില്ല.

‘നമ്മുടെ നിലപാട് വരും തലമുറയേറ്റെടുക്കും, നമ്മളുയര്‍ത്തിയ ശബ്ദം റദ്ദായിപ്പോകില്ല’; ഗീതു മോഹന്‍ദാസ്

കേരള കോൺഗ്രസിന്റെ പല ഘടകങ്ങളും ഇപ്പോൾ എൽഡിഎഫിന്റെ കൂടെയുണ്ട്. കെ.എം. മാണിയും നേരത്തെ സഹകരിച്ചിട്ടുണ്ട്. കെ.എം മാണിെയ ഏറ്റവും അധികം വേദനിപ്പിച്ചത് യുഡിഎഫാണെന്നു അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

എൽഡിഎഫ് വിട്ടു പോകില്ലെന്നും യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്നും മാണി സി കാപ്പൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Also Read :   മുഖസൗന്ദര്യത്തിന് കറ്റാർവാഴ; ഇങ്ങനെ ഉപയോ​ഗിക്കൂ