കണ്ണൂർ: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കണ്ണപുരത്തുള്ള ഗവ.കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ വര്‍ഷത്തെ ദ്വിവത്സര സെക്രട്ടറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും പ്രോസ്പെക്ടസും www.sitttrkerala.ac.in ല്‍ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, 50 രൂപ രജിസ്ട്രേഷന് ഫീസ് സഹിതം ഒക്ടോബര്‍ 27ന് വൈകിട്ട് നാല് മണിക്ക് മുമ്പ് ഗവ.കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0497 2861819.
പ്രതികരിക്കാൻ ഇവിടെ എഴുതുക