കണ്ണൂർ: തോട്ടട ഗവ. ടെക്നിക്കല്‍ ഹൈസ്ക്കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഈ വര്‍ഷത്തെ ഫാഷന്‍ ഡിസൈനിഗ് ആന്റ് ഗാര്‍മന്‍സ് ടെക്നോളജി ദ്വിവല്‍സര കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ് എസ് എല്‍ സിയാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന പ്രയപരിധി ഇല്ല. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും www.sitttrkerala.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രജിസ്ട്രേഷന് ഫീസ് ആയി 25 രൂപ എന്നിവ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തില്‍ ഒക്ടോബര്‍ 27 ന് വൈകിട്ട് നാല് മണിക്കുള്ളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9946521962.
പ്രതികരിക്കാൻ ഇവിടെ എഴുതുക