തിരുവനന്തപുരം: മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. അക്കിത്തം ഉദാത്ത മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിട വാങ്ങിയത് മലയാളത്തിന്റെ മഹാകവി പരമ്പരയിലെ അവസാനത്തെ കവി; അക്കിത്തത്തിന് വിട
അക്കിത്തത്തിന്റെ മരണം ഇന്ന് രാവിലെ 8.10 നായിരുന്നു . അന്ത്യം വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്. ഭൗതികശരീരം ഉച്ചയോടെ പാലക്കാട് കുമരനെല്ലൂരിലെ വീട്ടില്‍ എത്തിക്കും. ഇന്ന് വൈകീട്ട് 5 മണിയോടെ സംസ്കാരം വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക