കോട്ടയം: ജോസ് കെ.മാണി മുന്നണി വിട്ടത് തിരിച്ചടിയാകില്ലെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ.ജോസഫ്. ജോസിന്റെ തീരുമാനം അണികൾ ഉൾക്കൊള്ളില്ല. പ്രവർത്തകർ ജോസിനൊപ്പം പോകില്ലെന്നും കൂടുതൽ നേതാക്കൾ തനിക്കൊപ്പം വരുമെന്നും ഇന്നു ചേർന്ന യുഡിഎഫ് യോഗത്തിൽ ജോസഫ് പറഞ്ഞു.
അടിമാലിയിൽ ആയുർവേദ ആശുപത്രിയിൽ യുവതിയെ കയറിപ്പിടിച്ച വൈദികൻ അറസ്റ്റിൽ
ജോസ് വിഭാഗം മുന്നണി വിട്ട സാഹചര്യത്തിൽ മധ്യതിരുവിതാംകൂറിൽ കൂടുതൽ ശ്രദ്ധിക്കാൻ യുഡിഎഫ് തീരുമാനിച്ചു. യുഡിഎഫ് ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കും. രാഷ്ട്രീയകാര്യങ്ങൾ ചർച്ച ചെയ്യാൻ 23ന് എറണാകുളത്ത് യോഗം ചേരാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക