സംസ്ഥാനത്ത് ഇന്ന് രോഗമുക്തിയില്‍ ആശ്വാസദിനം. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7082 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.
- തിരുവനന്തപുരം -775
- കൊല്ലം -794
- പത്തനംതിട്ട -302
- ആലപ്പുഴ -465
- കോട്ടയം -178
- ഇടുക്കി -124
- എറണാകുളം -719
- തൃശൂര്‍ -550
- പാലക്കാട് -441
- മലപ്പുറം -1010
- കോഴിക്കോട് -685
- വയനാട് -119
- കണ്ണൂര്‍ -650
- കാസര്‍ഗോഡ് -270
ഇതോടെ 94,517 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,22,231 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,74,672 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
ഇവരില്‍ 2,49,001 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,671 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2548 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക