പഴയ ടിവി മാറ്റാതെ തന്നെ സ്മാർട്ട് ടിവിയുടെ ഫീച്ചറുകൾ ആ ടിവിയിൽ ലഭ്യമാക്കാം. ഇതിനായി സ്മാർട്ട് സെറ്റ് ടോപ്പ് ബോക്സുകൾ ഉപയോഗിച്ചാൽ മതി. എയർടെൽ എക്സ്സ്ട്രീം ബോക്സ്, എസിടി സ്ട്രീം ടിവി 4കെ സ്ട്രീമിംഗ് ബോക്സ്, ഡിഷ് SMRT ഹബ് ആൻഡ്രോയിഡ് എച്ച്ഡി സെറ്റ്-ടോപ്പ്-ബോക്സ് എന്നിവ മികച്ച സ്മാർട്ട് സെറ്റ്ടോപ്പ് ബോക്സുകളിൽ ഉൾപ്പെടുന്നവയാണ്.
ഓപ്പോ എഫ് 17 പ്രോ ദീപാവലി എഡിഷൻ ഒക്ടോബർ 19 ന് ഇന്ത്യയിൽ
കഴിഞ്ഞ വർഷം എയർടെൽ ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ടോടുകൂടിയ ആൻഡ്രോയിഡ് 9.0 ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്ന എക്സ്സ്ട്രീം ബോക്സ് പുറത്തിറക്കി. സാറ്റ് ലൈറ്റ് ടെലിവിഷനുകളിൽ നിന്നും എല്ലാ പ്രമുഖ ഒടിടി ആപ്ലിക്കേഷനുകളിലെയും കണ്ടന്റ് ആക്സസ് ചെയ്യാൻ സഹായിക്കുന്ന ഈ എക്സ്സ്ട്രീം ബോക്സിന്റെ വില 3,999 രൂപയാണ്.
4കെ സ്ട്രീമിംഗ് ക്വാളിറ്റി, ഡോൾബി ഓഡിയോ, ഗൂഗിൾ അസിസ്റ്റന്റ് വോയ്സ് കൺട്രോൾ എന്നീ സവിശേഷതകളോടെയാണ് പ്രമുഖ ബ്രോഡ്ബാന്റ് സേവന ദാതാക്കളായ എസിടി സ്ട്രീം ടിവി 4കെ ബോക്സ് പുറത്തിറക്കിയിരിക്കുന്നത്. ഇതിന് നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയടക്കമുള്ളവ സ്ട്രീം ചെയ്യാൻ സാധിക്കും. ഈ ബോക്സിന് 4,499 രൂപയാണ് വില.
40 കോടി വരിക്കാരെ ലഭിക്കുന്ന ആദ്യ ടെലികോം കമ്പനിയായി ജിയോ
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഡിഷ് ടിവി ഡിഷ് SMRT ഹബ് ആൻഡ്രോയിഡ് എച്ച്ഡി സെറ്റ്-ടോപ്പ്-ബോക്സ് 3,999 രൂപയ്ക്ക് പുറത്തിറക്കിയത്. ഇത് ഒരു ഗൂഗിൾ സെറ്റ്-ടോപ്പ് ബോക്സ് കൂടിയാണ്. ഗൂഗിൾ അസിസ്റ്റന്റിനൊപ്പം ഗൂഗിൾ പ്ലേ സ്റ്റോർ സപ്പോർട്ടും ഈ ബോക്സിൽ ഉണ്ട്. ആമസോൺ പ്രൈം, സീ 5 എന്നിവയടക്കമുള്ള എല്ലാ ആപ്പുകളും ആക്സസ് ചെയ്യാനും ഈ എസ്ടിബിയിലൂടെ സാധിക്കും. ഈ സെറ്റ്ടോപ്പ് ബോക്സിൽ ബിൽറ്റ്-ഇൻ ക്രോം കാസ്റ്റ് ഫീച്ചറും ഉണ്ട്. ബോക്സിന് ഓൺലൈൻ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക