രാജ്യത്ത് 40 കോടി വരിക്കാരെ ലഭിക്കുന്ന ആദ്യ ടെലികോം സേവനദാതാവായി മാറി റിലയന്‍സ് ജിയോ. ജൂലൈയോടെ ജിയോയ്ക്ക് 35.54 ലക്ഷം വരിക്കാരെ ലഭിച്ചു. ഭാരതി എയര്‍ടെല്‍ ഇതേ മാസം 32.6 ലക്ഷം പുതിയ വരിക്കാരെ സ്വന്തമാക്കി.
അതേസമയം വി (വോഡഫോണ്‍ ഐഡിയ) യ്ക്ക് ജൂലായില്‍ 37.26 ലക്ഷം ഉപയോക്താക്കളെയും ബിഎസ്എന്‍എലിന് 3.88 ലക്ഷം വരിക്കാരെയും എംടിഎന്‍എലിന് 5457 വരിക്കാരെയും നഷ്ടമായതായി ട്രായ് റിപ്പോർട്ട് ചെയ്തു. ജൂണ്‍ അവസാനം 114 കോടിയായിരുന്നു ഇന്ത്യയിലെ ആകെ വയര്‍ലെസ് ഉപയോക്താക്കളുടെ എണ്ണം. ജൂലായില്‍ ഇത് 114.4 കോടിയായി വര്‍ധിച്ചു.
കനത്ത മഴ തുടരും; സംസ്ഥാനത്ത് 7 ജില്ലകളില്‍ അലർട്ട് പ്രഖ്യാപിച്ചു
വയര്‍ലെസ് ഉപയോക്താക്കള്‍ ഉള്‍പ്പടെ ആകെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 30 ശതമാനം വര്‍ധിച്ച് 116.4 കോടിയിലെത്തി. സ്വകാര്യ ടെലികോം സേവന ദാതാക്കളായ ജിയോ, എയര്‍ടെല്‍, വി എന്നിവരാണ് രാജ്യത്തെ വിപണിയുടെ 89.33 ശതമാനം കയ്യാളുന്നത്. അതേസമയം ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ഉള്‍പ്പടെയുള്ളവര്‍ 10.67 ശതമാനമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക