ആപ്പിളിന്റെ ആദ്യ 5G സ്മാർട്ട് ഫോൺ ഐഫോൺ 12 സീരിസ് ഒക്ടോബർ 30 മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കും. 69,900 രൂപ മുതലാണ് ഫോണിന്റെ വിൽപ്പന വില. 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ ഉപകരണങ്ങൾ ലഭ്യമാകും. ഐഫോൺ 12ന്റെ വില 76,900 രൂപയ്ക്ക് ആരംഭിക്കുമ്പോൾ 12 മിനിയാണ് 69,900 രൂപ മുതലുള്ള വിലയ്ക്ക് വിൽക്കുക. 64 ജിബി വേരിയന്റിന് ഐഫോൺ 12 പ്രോയ്ക്ക് 1,19,900 രൂപയും 12 പ്രോ മാക്സിന് ഇന്ത്യയിൽ 1,29,900 രൂപയുമാണ് വില.
ഒക്ടോബർ 30 മുതൽ ഈ രണ്ട് ഫോണുകളുടെയും വിൽപ്പന ആരംഭിക്കും. ആപ്പിൾ ടിവി + സ്ട്രീമിംഗ് സേവനത്തിലേക്ക് ഒരു വർഷം നീണ്ടുനിൽക്കുന്ന സബ്സ്ക്രിപ്ഷനും പുതിയ വാങ്ങലുകളോടൊപ്പം മൂന്ന് മാസത്തെ ആപ്പിൾ ആർക്കേഡും സൗജന്യമാണ്. കൂടുതൽ പരിസ്ഥിതി സൗഹൃദമാകാനുള്ള ആപ്പിളിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി ഫോണിനൊപ്പം ചാർജറുകൾ ബോക്സിൽ ലഭിക്കില്ല.
5 ജി നെറ്റ്വർക്കുകളെ പിന്തുണയ്ക്കാൻ ലോകമെമ്പാടുമുള്ള നൂറിലധികം ടെൽകോമുകളുമായി സഹകരിച്ചിട്ടുണ്ടെന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യൻ ഉപയോക്താക്കൾക്ക് ഇത് പ്രയോജനപ്പെടുത്താൻ കുറച്ച് സമയമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക