ഇന്റർനെറ്റ് വ്യവസായ രംഗത്ത് 19 വർഷം പഴക്കമുള്ള യാഹൂ ഗ്രൂപ്പ് 2020 ഡിസംബർ 15ന് അടച്ചുപൂട്ടും. യാഹൂ അടച്ചു പൂട്ടുന്നതെന്ന് വെരിസോൺ ഉടമസ്ഥതയിലുള്ള കമ്പനിയാണ് വ്യക്തമാക്കിയത്. കഴിഞ്ഞ കുറേ വർഷങ്ങളായി യാഹൂ ഗ്രൂപ്പുകളുടെ ഉപയോഗം ക്രമാതീതമായി കുറഞ്ഞിരുന്നു.
ഡിസംബർ 15 മുതൽ ഉപയോക്താക്കൾക്ക് ഇനി പുതിയ ഗ്രൂപ്പുകൾ ഉണ്ടാക്കാനോ ഗ്രൂപ്പുകളിൽ നിന്ന് മെയിലുകൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയില്ല. യാഹൂ വെബ്സൈറ്റും ലഭ്യമാകില്ല. എന്നാൽ നേരത്തെ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുള്ള മെസേജുകൾ നീക്കം ചെയ്യാൻ കഴിയില്ല.
അതേസമയം നിലവിലെ യാഹൂ ഗ്രൂപ്പ് ഉപയോക്താക്കൾക്ക് മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഗൂഗിൾ ഗ്രൂപ്പുകൾ എന്നിവ ഉപയോഗിക്കാമെന്ന് യാഹൂ ഗ്രൂപ്പ് വ്യക്തമാക്കി. ഗ്രൂപ്പ് അംഗങ്ങളുടെ ലിസ്റ്റ്, ഇമെയിൽ അഡ്രസ് എന്നിവ ഡൗൺലോഡ് ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമേ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക