‘അമ്മ’യില്‍ അധികാരം ചിലരില്‍ മാത്രം കേന്ദ്രീകരിച്ചുവെന്ന് നടി പാര്‍വതി തിരുവോത്ത്. സംഘടനയുടെ ജനറല്‍ സെക്രട്ടറി ഡബ്ല്യു.സി.സിക്കെതിരെയും ആക്രമിക്കപ്പെട്ട നടിക്കെതിരേയും പരാമര്‍ശങ്ങള്‍ നടത്തിയത് നേതൃത്വത്തിന്റെ നിരുപാധിക പിന്തുണയുളളതുകൊണ്ടാണെന്നും പാര്‍വ്വതി പറഞ്ഞു.
ഇന്ത്യയുടെ ആദ്യ ഓസ്കാര്‍ അവാർഡ് ജേതാവ് ഭാനു അതയ്യ അന്തരിച്ചു
ഇപ്പോള്‍ മറുവശത്ത് ഒന്നും കേള്‍ക്കാത്ത നിശ്ശബ്ദതയാണെന്നും മൂര്‍ത്തീ വിഗ്രഹങ്ങള്‍ എല്ലാം ഓക്കെയാണെന്ന പ്രതീതി സൃഷ്ടിക്കുകയാണെന്നും ചോദ്യങ്ങള്‍ ചോദിക്കേണ്ടത് അവരോടാണെന്നും വിഗ്രഹങ്ങളുടെ നിശ്ശബ്ദത ഇനിയും അനുവദിച്ചുകൊടുക്കരുതെന്നും എന്നും പാര്‍വ്വതി വ്യക്തമാക്കി. മലയാള സിനിമാ ലോകം ആരുടേയും തറവാട് സ്വത്തല്ല. കൂടാതെ സര്‍ഗാത്മകമായി നേരിടാന്‍ തങ്ങള്‍ക്ക് വളരെയധികം കെല്പുണ്ടെന്നും പാര്‍വതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക